Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade Deal

ഇന്ത്യാ-യുഎസ് വ്യാപാരകരാർ: ത്രിദിന ചർച്ചയ്ക്കു തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​ക്കാ​​​ല വാ​​​ണി​​​ജ്യ​​​ക​​​രാ​​​റി​​​ന് അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കാ​​​നാ​​​യി ഇ​​​ന്ത്യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ത്രി​​​ദി​​​ന ച​​​ർ​​​ച്ച​​​യ്ക്കു ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ക​​​രാ​​​റി​​​ന് ഏ​​​ക​​​ദേ​​​ശ രൂ​​​പ​​​മാ​​​യി​​​രു​​​ന്നു. ബ്ര​​​ണ്ട​​​ൻ ല​​​ഞ്ചി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു യു​​​എ​​​സ് സം​​​ഘം. വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദ​​​ർ​​​പ്പ​​​ൺ ജ​​​യി​​​നാ​​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത്.

വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യ വി​​​ജ്ഞാ​​​ൻ‌ ഭ​​​വ​​​നി​​​ലാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ.

National

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; പീയൂഷ് നുണ പറയുന്നുവെന്നു രാഹുൽ; രാഹുലിനു ധാരണയില്ലെന്ന് മറുപടി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ​​​ച്ചൊ​​​ല്ലി ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ പോ​​​ര് മു​​​റു​​​കു​​​ന്നു. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യ പോ​​​ര് ഇ​​​രു​​​കൂ​​​ട്ട​​​രും പു​​​റ​​​ത്തേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ ക​​​രാ​​​റി​​​നെ​​​പ്പ​​​റ്റി നു​​​ണ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ ആ​​​രോ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക ബം​​​ഗ്ലാ​​​ദേ​​​ശി​​​നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ പൂ​​​ജ്യ​​​മാ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​ക്ക് 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തെ അ​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് പൂ​​​ജ്യം തീ​​​രു​​​വ ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്താ​​​ൽ ന​​​മു​​​ക്കും പൂ​​​ജ്യം തീ​​​രു​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചാ​​​ൽ ന​​​മ്മു​​​ടെ പ​​​രു​​​ത്തി ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്തു ചെ​​​യ്യു​​​മെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ പ​​​രു​​​ത്തി കൂ​​​ടു​​​ത​​​ലും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് സൂ​​​ച​​​ന ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​ൻ തു​​​ണി​​​വ്യ​​​വ​​​സാ​​​യ​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ക​​​ള്ളം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. വ്യാ​​​പാ​​​ര ക​​​രാ​​​റു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​ൻ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു നേ​​​ട്ടം മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ. അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു സം​​​സ്ക​​​രി​​​ച്ച് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ആ​​​ഗോ​​​ള​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നു​​​പോ​​​രു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു. ക​​​ള്ളം പ​​​റ​​​യു​​​ക​​​യും അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ രീ​​​തി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.

യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു മാ​​​ത്ര​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്ത​​​തെ​​​ന്നും ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ഷ​​​ക​​​രെ പൂ​​​ർ​​​ണ​​​മാ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

National

ഇന്ത്യയെ മോദി ട്രംപിന് വിറ്റു; വ്യാപാരകരാറിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ-യുഎസ് കരാറിനെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുല്‍, അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു.

ഇന്ത്യ-യുഎസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. നമ്മൾ എന്ത് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല. ഇന്ത്യയെ വിൽക്കുന്നത് ലജ്ജാകരമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകരുടെ സംരക്ഷണം എന്തുകൊണ്ട് ഇന്ത്യ ആവശ്യപ്പെട്ടില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നത്. അദാനിയാണ് ബജറ്റിന്‍റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.

യുഎസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യുഎസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു 

മോദി സര്‍ക്കാര്‍ ‍ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുനല്‍കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു. 

National

ഇ​ന്ത്യ- അ​മേ​രി​ക്ക വ്യാ​പാ​ര ക​രാർ; അവ്യക്തം, അപൂർണം

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ- അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ന്‍റെ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ സ​മ്പൂ​ര്‍ണ വി​ശ​ദാം​ശ​ങ്ങ​ളും ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യു​മി​ല്ല. കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ പൊ​തു സം​ര​ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും ക​ശു​വ​ണ്ടി, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ അ​ട​ക്കം ചി​ല​യി​ന​ങ്ങ​ളു​ടെ നി​കു​തി​ര​ഹി​ത ഇ​റ​ക്കു​മ​തി ക​ര്‍ഷ​ക​ര്‍ക്കു തി​രി​ച്ച​ടി​യാ​കും. കൂ​ടു​ത​ല്‍ ച​ര്‍ച്ച​ക​ള്‍ക്കു​ശേ​ഷം അ​ന്തി​മക​രാ​ര്‍ അ​ടു​ത്ത മാ​സം ഒ​പ്പി​ടും.

യു​എ​സ് വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ളുടെയും വി​പു​ല​മാ​യ ശ്രേ​ണി​യി​ലു​ള്ള ഭ​ക്ഷ്യ, കാ​ര്‍ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ന്ത്യ ഒ​ഴി​വാ​ക്കു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​മെ​ന്നു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലെ ആ​ദ്യ​ഭാ​ഗ​ത്തു​ത​ന്നെ പ​റ​യു​ന്നു​ണ്ട്. ഇ​ന്ത്യ- യു​എ​സ് വ്യാ​പാ​ര ക​രാ​ര്‍ ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ നി​ര​വ​ധി കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വ​ന്‍തോ​തി​ല്‍ അ​മേ​രി​ക്ക​യി​ല്‍നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ഇ​തു​ വ​ഴിതു​റ​ക്കും.

ഇ​ന്ത്യ​യി​ല്‍നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ക​ള്‍ക്കു​ള്ള തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. എ​ന്നാ​ല്‍, അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക​ള്‍ക്ക് പൂ​ജ്യം തീ​രു​വ​യോ തീ​രെ കു​റ​ഞ്ഞ തീ​രു​വ​യോ ആ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര അ​ള​വി​ലും വ​ലി​യ അ​ന്ത​ര​മു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍നി​ന്ന് 500 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ (45 ല​ക്ഷം കോ​ടി രൂ​പ) സാ​ധ​ന​ങ്ങ​ള്‍ ഇ​ന്ത്യ വാ​ങ്ങും. അ​ടു​ത്ത പ​ത്തു വ​ര്‍ഷംകൊ​ണ്ടാ​ണി​ത്. ഇ​തേ​സ​മ​യം, വെ​റും 30 ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ അ​മേ​രി​ക്കൻ വി​പ​ണി​യാ​ണ് ഇ​ന്ത്യ​യി​ലെ ക​യ​റ്റു​മ​തി​ക്കാ​ര്‍ക്കു ല​ഭി​ക്കു​ക.

അ​മേ​രി​ക്ക​ന്‍ കാ​റു​ക​ള്‍, ഹാ​ര്‍ലി ഡേ​വി​ഡ്‌​സ​ണ്‍ അ​ട​ക്ക​മു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍, വി​മാ​ന​ങ്ങ​ള്‍, വി​മാ​നഭാ​ഗ​ങ്ങ​ള്‍, ര​ത്‌​ന​ങ്ങ​ള്‍, വ​ജ്ര​ങ്ങ​ള്‍, മ​ദ്യം, വൈ​ന്‍, വി​മാ​ന ഭാ​ഗ​ങ്ങ​ള്‍, ഊ​ര്‍ജ-സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, സ്റ്റീ​ല്‍- ഇ​രു​മ്പു നി​ര്‍മാ​ണ​ത്തി​നു​ള്ള കോ​ക്കിം​ഗ് ക​ല്‍ക്ക​രി എ​ന്നി​വ​യ​ട​ക്ക​മാ​ണ് ഇ​ന്ത്യ വാ​ങ്ങു​ക. അ​മേ​രി​ക്ക ഏ​റ്റ​വും വ​ലി​യ ഇ​ള​വു​ക​ള്‍ നേ​ടി​യ ഊ​ര്‍ജസു​ര​ക്ഷ​യു​ടെ​യും പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ​യും ശ​രി​യാ​യ വി​ശ​ക​ല​നം വ​രു​മ്പോ​ഴാ​കും വ്യാ​പാ​ര ക​രാ​റി​ലെ ഇ​ന്ത്യ​യു​ടെ മ​റ്റു വെ​ല്ലു​വി​ളി​ക​ള്‍ വി​ല​യി​രു​ത്താ​നാകൂ.

ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള തു​ണി​ത്ത​ര​ങ്ങ​ള്‍, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ള്‍, തു​ക​ലും അ​ല്ലാ​ത്ത​തു​മാ​യ പാ​ദ​ര​ക്ഷ​ക​ള്‍, പ്ലാ​സ്റ്റി​ക്, റ​ബ​ര്‍, ജൈ​വ കെ​മി​ക്ക​ലു​ക​ള്‍, ഗൃ​ഹാ​ല​ങ്കാ​രം (ഹോം ​ഡെ​ക്ക​ര്‍), ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, ചി​ല മെ​ഷീ​ന​റി​ക​ള്‍, ദേ​ശ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യി​ല്ലാ​ത്ത ചി​ല വി​മാ​ന​ങ്ങ​ള്‍, വി​മാ​ന-വാ​ഹ​ന പാ​ര്‍ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ക്കും തീ​രു​വ ഒ​ഴി​വാ​ക്കും.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​പ​ണി​ക​ള്‍ പ​ര​സ്പ​രം മു​ന്‍ഗ​ണ​ന ന​ല്‍കാ​ന്‍ അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും തീ​രു​മാ​നി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ച്ചു​വെ​ന്നാ​ണു വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ പാ​ര്‍ല​മെ​ന്‍റി​ലും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​ട്ട​മാ​ണു ക​രാ​റെ​ന്നും ഇ​ന്ത്യ​ക്കു വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നും ഗോ​യ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടു പേ​ജ് മാ​ത്ര​മു​ള്ള സം​യു​ക്ത പ്ര​സ്താ​വ​ന മ​ന്ത്രി എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചു.

Leader Page

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ രൂപരേഖ;ആശങ്ക കുറയുന്നു, കയറ്റുമതിയിൽ പ്രതീക്ഷ


ഇ​​​ത് ഇ​​​ന്ത്യ-അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ഉ​​​ട​​​മ്പ​​​ടി​​​യ​​​ല്ല; അ​​​തി​​​ലേ​​​ക്കു കു​​​റെ​​​യേ​​​റെ ദൂ​​​രം പോ​​​കാ​​​നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ എ​​​ത്തി പ്ര​​​സി​​​ഡന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി ഒ​​​രു ധാ​​​ര​​​ണയു​​​ണ്ടാ​​​ക്കി; ന​​​വം​​​ബ​​​റി​​​ന​​​കം ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​രു സ​​​മ​​​ഗ്ര വ്യാ​​​പാ​​​ര ഉ​​​ട​​​മ്പ​​​ടി (ബി​​​ടി​​​എ) ഉ​​​ണ്ടാ​​​ക്ക​​​ണം എ​​​ന്ന്. പ​​​ര​​​സ്പ​​​ര​​​ വ്യാ​​​പാ​​​രം 2030ൽ 50,000 ​​​കോ​​​ടി ഡോ​​​ള​​​റി​​​ൽ എ​​​ത്തി​​​ക്ക​​​ണമെ​​​ന്ന ല​​​ക്ഷ്യ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ക്ഷേ, പി​​​ന്നീ​​​ട് ട്രം​​​പി​​​ന്‍റെ ശ്ര​​​ദ്ധ തീ​​​രു​​​വ​​​യു​​​ദ്ധ​​​ത്തി​​​ലാ​​​യി. ഇ​​​ന്ത്യ​​​യെ ഞെ​​​ട്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ട്രം​​​പ് വ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ പ​​​ക​​​ച്ചു. ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ദ്യം 25 ഉം ​​​പി​​​ന്നീ​​​ട് 50ഉം ​​​ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തി. പ​​​ല​​​വ​​​ട്ടം ച​​​ർ​​​ച്ച ന​​​ട​​​ന്നെ​​​ങ്കി​​​ലും ക​​​രാ​​​ർ ഉ​​​ണ്ടാ​​​യി​​​ല്ല.

ഇ​​​തി​​​നി​​​ടെ, ചൈ​​​ന​​​യ​​​ട​​​ക്കം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടും കൂ​​​ട്ടു​​കൂ​​​ടാ​​​നും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ മു​​​ത​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡ് വ​​​രെ കു​​​റേ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് പെ​​​ട്ടെ​​​ന്നു സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ (എ​​​ഫ്ടി​​​എ) ഉ​​​ണ്ടാ​​​ക്കാ​​​നും ഇ​​​ന്ത്യ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച “ഞ​​​ങ്ങ​​​ൾ ക​​​രാ​​​റി​​​ലാ​​​യേ” എ​​​ന്നു ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​തി​​​ൽ എ​​​ന്താ​​​ണു​​​ള്ള​​​തെ​​​ന്ന സൂ​​​ച​​​ന​​പോ​​​ലും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം ഇ​​​ന്ന​​​ലെ​​​യാ​​​ണ് പു​​​റ​​​ത്തു​​വ​​​ന്ന​​​ത്.

ഇ​​​തു ക​​​രാ​​​റ​​​ല്ല‌; സ​​​മ​​​ഗ്ര​​​മാ​​​യ ക​​​രാ​​​റി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു​​മു​​​മ്പ് ഉ​​​ണ്ടാ​​​ക്കാ​​​ൻ പോ​​​കു​​​ന്ന ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​റി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​സ്താ​​​വ​​​ന. അ​​​ത്രമാ​​​ത്ര​​​മാ​​​ണ്. ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന പ്ര​​​ധാ​​​ന​​​ കാ​​​ര്യം ഇ​​​ന്ത്യ​​​യു​​​ടെമേ​​​ലു​​​ള്ള തീ​​​രു​​​വ 50ൽ​​നി​​​ന്ന് 25 ശ​​​ത​​​മാ​​​നം ആ​​​ക്കി​​​യ​​​താ​​​ണ്. റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പി​​​ഴ​​​ച്ചു​​​ങ്കം (25%) പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ​​മേ​​​ലു​​​ള്ള ചു​​​ങ്കം 25ൽനി​​​ന്നു 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കും. അ​​​തോ​​​ടെ കാ​​​ർ​​​ഷി​​​കോ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം കു​​​റേ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നാ​​​കും. ഇ​​​പ്പോ​​​ൾ ഐ​​​ഫോ​​​ൺ അ​​​ട​​​ക്കം മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പാ​​​ർ​​​ട്ടു​​​ക​​​ളും ഔ​​​ഷ​​​ധ​​​ങ്ങ​​​ളും ഡ്യൂ​​​ട്ടി​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. യു​​​എ​​​സി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം വ​​​രും ഇ​​​വ. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ്യാ​​​വ​​​സാ​​​യി​​​ക-കാ​​​ർ​​​ഷി​​​ക ഉത്​​​പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ​​​യോ തീ​​​രെ​​​ക്കു​​​റ​​​ഞ്ഞ ഡ്യൂ​​​ട്ടി​​​യി​​​ലോ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​ണം.
ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ സം​​​ബ​​​ന്ധി​​​ച്ച സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കു​​​റേ ആ​​​ശ​​​ങ്ക​​​ക​​​ൾ മാ​​​റ്റി. പ​​​ക്ഷേ, മു​​​ഴു​​​വ​​​ൻ ആ​​​ശ്വാ​​​സ​​​മാ​​​യി​​​ല്ല.

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന വി​​​ല​​​ക്കു​​​ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന​​​തു​​ത​​​ന്നെ കാ​​​ര​​​ണം. ഇ​​​പ്പോ​​​ൾ അ​​​വ തു​​​ട​​​ർ​​​ന്നാ​​​ലും, വി​​​ശ​​​ദ​​​മാ​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ഴോ നി​​​ശ്ചി​​​ത കാ​​​ലാ​​​വ​​​ധി​​​ക്കു​​​ശേ​​​ഷ​​​മോ വി​​​ല​​​ക്കു​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യി​​​ല്ല എ​​​ന്ന ഉ​​​റ​​​പ്പി​​​ല്ല. വി​​​ല​​​ക്കു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ച​​​ർ​​​ച്ച തു​​​ട​​​രും എ​​​ന്നാ​​​ണ് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉള്ള​​​ത്. വി​​​ല​​​ക്കു​​ നീ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം തു​​​ട​​​രും എ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​ണ്.

ശ്ര​​​മി​​​ച്ചാ​​​ൽ ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ടമുണ്ടാ​​​ക്കാ​​​ൻ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​രെ ക​​​രാ​​​ർ സ​​​ഹാ​​​യി​​​ക്കും. അ​​​മേ​​​രി​​​ക്ക ചു​​​ങ്ക​​​മി​​​ല്ലാ​​​തെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​ന്‍റെ ധാ​​​രാ​​​ളം ഇ​​​ന​​​ങ്ങ​​​ളു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ ഫൈ​​​റ്റോ സാ​​​നി​​​റ്റ​​​റി വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​പ​​​ക്ഷം സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ മു​​​ത​​​ൽ പ​​​ഴ​​​ങ്ങ​​​ൾ ​​വ​​​രെ​​​യു​​​ള്ള​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ മു​​​ന്നേ​​​റാ​​​ൻ ക​​​ഴി​​​യും.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ക്ഷീ​​​ണം വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന ഇ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും. പ​​​ഴ​​​ങ്ങ​​​ളും സം​​​സ്ക​​​രി​​​ച്ച പ​​​ഴ​​​ങ്ങ​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ഓ​​​റ​​​ഞ്ച്, ആ​​​പ്പി​​​ൾ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും. ഇ​​​പ്പോ​​​ൾ 50 ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി​​​യി​​​ലാ​​​ണ് ഇ​​​റാ​​​ൻ, തു​​​ർ​​​ക്കി, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ആ​​​പ്പി​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം അ​​​ഞ്ചു​​​ല​​​ക്ഷം ട​​​ൺ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി​​​രു​​​ന്നു. വാ​​​ൾ​​​ന​​​ട്ട്, ആ​​​ൽ​​​മ​​​ണ്ട് തു​​​ട​​​ങ്ങി മ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​രി​​​പ്പു​​​ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും.

കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കാ​​​യി എ​​​ന്ന പേ​​​രി​​​ൽ മ​​​ദ്യ​​​നി​​​ർ​​​മാ​​​ണ ഡി​​​സ്റ്റി​​​ല​​​റി​​​ക​​​ളി​​​ലെ ധാ​​​ന്യ​​​ച​​​ണ്ടി (ഡ്രൈ​​​ഡ് ഡി​​​സ്‌​​​റ്റി​​​ലേ​​​ഴ്‌​​​സ് ഗ്രെ​​​യി​​​ൻ - ഡി​​ഡി​​ജി) ഇ​​​റ​​​ക്കു​​​മ​​​തി ചു​​​ങ്ക​​​മി​​​ല്ലാ​​​തെ ന​​​ട​​​ത്തും. ധാ​​​രാ​​​ളം ജീ​​​വ​​​ക​​​ങ്ങ​​​ളും ധാ​​​തു​​​ക്ക​​​ളും ഫൈ​​​ബ​​​റും അ​​​ട​​​ങ്ങി​​​യ പ്രോ​​​ട്ടീ​​​ൻ സ​​​മ്പ​​​ന്ന വി​​​ഭ​​​വ​​​മാ​​​ണി​​​ത്. കാ​​​ൻ​​​സ​​​റി​​​നു കാ​​​ര​​​ണ​​​മാ​​​കാ​​​വു​​​ന്ന അ​​​ഫ്ലോ ടോ​​​ക്‌​​​സി​​​നു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത ഡി​​ഡി​​​ജി മ​​​നു​​​ഷ്യ​​​ർ​​​ക്കും ഭ​​​ക്ഷി​​​ക്കാം. ഖ​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ഇ​​​തു ചേ​​​ർ​​​ക്കു​​​മ്പോ​​​ൾ കാ​​​ലി​​​ത്തീ​​​റ്റ​​​യി​​​ൽ സോ​​​യാ പി​​​ണ്ണാ​​​ക്കും ചോ​​​ള​​​വും കു​​​റ​​​യ്ക്കാം. അ​​​തു സോ​​​യാ​​​ബീ​​​ൻ​​​സി​​​ന്‍റെ​​​യും ചോ​​​ള​​​ത്തി​​​ന്‍റെ​​​യും വി​​​ല​​​യി​​​ടി​​​ക്കും. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സോ​​​യാ​​​ബീ​​​ൻ​​​ കൃ​​​ഷി കൂ​​​ടു​​​ത​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന​​​ത്.

സോ​​​യാ​​​ബീ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ഡ്യൂ​​​ട്ടി​​​ര​​​ഹി​​​ത​​​മാ​​​ക്കും. ഇ​​​പ്പോ​​​ൾ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ 27.5ഉം ​​​സം​​​സ്ക​​​രി​​​ച്ച എ​​​ണ്ണ 36 ഉം ​​​ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി ഉ​​​ള്ള​​​വ​​​യാ​​​ണ്. ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ യു​​​എ​​​സ് എ​​​ണ്ണ വ​​​രു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​ൻ സ​​​സ്യ എ​​​ണ്ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ വി​​​ഷ​​​മ​​​ത്തി​​​ലാ​​​കും. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ദോ​​​ഷ​​​മാ​​​കും. 22 ല​​​ക്ഷം ട​​​ൺ സോ​​​യാ എ​​​ണ്ണ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്ക് ലോ​​​ക​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്.സോ​​​യാ എ​​​ണ്ണ​​​യു​​​ടെ വി​​​ല​​യി​​​ടി​​​വ് വെ​​​ളി​​​ച്ചെ​​​ണ്ണ​​​യെ​​വ​​​രെ ബാ​​​ധി​​​ക്കും.

മ​​​ദ്യ​​​വും വൈ​​​നും കു​​​റ​​​ഞ്ഞ ഡ്യൂ​​​ട്ടി​​​യി​​​ൽ ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും. അ​​​തും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സോ​​​യാ​​​ബീ​​​ൻ, ചു​​​വ​​​ന്ന മ​​​ണി​​​ച്ചോ​​​ളം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നേ​​​രി​​​ട്ടു പ്ര​​​യോ​​​ജ​​​നം ഉ​​​ള്ള​​​താ​​​ണ്. യു​​​കെ​​​യു​​​മാ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യും ഉ​​​ള്ള ക​​​രാ​​​റു​​​ക​​​ളി​​​ൽ മ​​​ദ്യ​​​ത്തി​​​നു തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ന്ത്യ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.

NRI

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; ജ​യ​ശ​ങ്ക​റി​ന്‍റെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി

 

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​ത് പൂ​ർ​ത്തി​യാ​കു​മെ​ന്നും ഇ​ത് ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വി​ളി​ച്ചു​ചേ​ർ​ത്ത ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് മി​നി​സ്റ്റീ​രി​യ​ലി​ലും പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴാ​ണ് ജ​യ​ശ​ങ്ക​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഖ​ന​നം, പ്ര​തി​രോ​ധം, ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ലി​യ മു​ന്നേ​റ്റ​ത്തി​ലാ​ണെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

International

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ഇ​റ​ക്കു​മ​തി തീ​രു​വ പ​കു​തി​യോ​ളം കു​റ​യും

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന നി​കു​തി​യി​ൽ വ​ൻ കു​റ​വു​ണ്ടാ​കും.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തു​ന്ന 50 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി. വ​സ്ത്ര​ങ്ങ​ൾ , പാ​ദ​ര​ക്ഷ​ക​ൾ, ലെ​ത​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, റ​ബ്ബ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഇ​ത് വ​ലി​യ ഉ​ത്തേ​ജ​നം ന​ൽ​കും.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ബ​ദാം, വാ​ൾ​ന​ട്ട്, സം​സ്ക​രി​ച്ച പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ന്ത്യ​യും കു​റ​യ്ക്കും. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന സെ​ൻ​സി​റ്റീ​വ് ഉ​ത് പ്പ​ന്ന​ങ്ങ​ളെ​യും ഡ​യ​റി മേ​ഖ​ല​യെ​യും ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഊ​ർ​ജ്ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 500 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വാ​ങ്ങാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഊ​ർ​ജ്ജം വാ​ങ്ങാ​നും ധാ​ര​ണ​യു​ണ്ട്.

ജെ​ന​റി​ക് മ​രു​ന്നു​ക​ൾ, ര​ത്ന​ങ്ങ​ൾ, വ​ജ്രം എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക നി​കു​തി​ക​ൾ പി​ൻ​വ​ലി​ക്കും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​നി​ന്നി​രു​ന്ന വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്. 'മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ' ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​നും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നും ഈ ​ക​രാ​ർ വ​ഴി​യൊ​രു​ക്കും. നി​കു​തി ഭാ​രം കു​റ​യു​ന്ന​ത് ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

 

International

റ​ഷ്യ​ൻ എ​ണ്ണ ഉ​പേ​ക്ഷിച്ചേ തീരൂ; ഇന്ത്യ-യുഎസ്​ വ്യാ​പാ​ര ക​രാർ മാ​ർ​ച്ചി​ൽ ഒപ്പിടും

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​നും പ​ക​രം അ​മേ​രി​ക്ക​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ ഊ​ർ​ജ-​സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​മു​ള്ള നി​ർ​ണാ​യ​ക വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും മാ​ർ​ച്ചി​ൽ ഒ​പ്പി​ടും. ക​രാ​ർ പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. കേ​ന്ദ്ര വാ​ണി​ജ്യമ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലാ​ണ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്. 2030ഓ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം 500 ബി​ല്യ​ൺ ഡോ​ള​റി​ൽ എ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യം.

പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണ് കരാറിൽ ​ധാ​ര​ണ​യാ​യ​ത്. ക​രാ​റി​ലെ പ്ര​ധാ​ന ധാരണകൾ:
ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി ഉത്പന്ന​ങ്ങ​ൾ​ക്കു​മേ​ൽ നി​ല​വി​ലു​ള്ള ഉ​യ​ർ​ന്ന നി​കു​തി 18 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക കു​റ​യ്ക്കും. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ശ​ന​മാ​യ നി​ല​പാ​ട് അ​മേ​രി​ക്ക മു​ന്നോ​ട്ടുവ​ച്ചി​രു​ന്നു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഊ​ർജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽനിന്ന് ഏ​ക​ദേ​ശം 500 ബി​ല്യ​ൺ ഡോ​ള​റിന്‍റെ ഉത്പന്ന​ങ്ങ​ൾ ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽനിന്നു വാ​ങ്ങും. ഇ​തി​ൽ ബോ​യിം​ഗ് വി​മാ​ന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.

ആ​ഭ്യ​ന്ത​ര മേ​ഖ​ല​യ്ക്കു സം​ര​ക്ഷ​ണം

അ​മേ​രി​ക്ക​ൻ ഉത്പന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​മ്പോ​ഴും രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും താത്പര്യങ്ങൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നു കേന്ദ്രം ഉ​റ​പ്പു​ന​ൽ​കുന്നു. പാ​ലും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ ക​രാ​റി​ൽനി​ന്ന് ഒ​ഴി​വാ​ക്കും.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ക​രാ​റി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ ആ​രോ​പി​ച്ചു പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യർത്തി. ക​രാ​റി​ന്‍റെ പൂ​ർണ​രൂ​പം വെ​ളി​പ്പെ​ടു​ത്താ​ത്ത​തും റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ത​ക​രു​ന്ന​തും പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ, എം​എ​സ്​എം​ഇ മേ​ഖ​ല​യ്ക്കും ആ​ഭ്യ​ന്ത​ര നി​ർ​മാണമേ​ഖ​ല​യ്ക്കും ക​രാ​ർ വ​ലി​യ ക​രു​ത്തേ​കു​മെ​ന്നു പീ​യൂ​ഷ് ഗോ​യ​ൽ പറയുന്നു. ക​രാ​റിന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും മാ​ർ​ച്ച് പ​കു​തി​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ക​രാ​ർ ഒ​പ്പി​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

National

ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക കരാർ; കൃ​​​​ഷി, ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​മെ​​​​ന്ന് വാണിജ്യമന്ത്രി പീയുഷ് ഗോ​​​​യ​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ ഇ​​​​നി​​​​യും ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ന്തി​​​​മ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ. കൃ​​​​ഷി, ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​തീ​​​​വ സം​​​​വേ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യ (സെ​​​​ൻ​​​​സി​​​​റ്റീ​​​​വ്) മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യം ക​​​​രാ​​​​റി​​​​ൽ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​വെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

►► കടലാസ് ജോലികൾ ബാക്കി

ക​​​​രാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ധാ​​​​ന പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​ട​​​​ലാ​​​​സു​​​​ജോ​​​​ലി​​​​ക​​​​ൾ അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കും. ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ശേ​​​​ഷം വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം ബി​​​​സി​​​​ന​​​​സു​​​​കാ​​​​ർ, എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ൾ, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണു ക​​​​രാ​​​​റെ​​​​ന്നും ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​തേ​​​​സ​​​​മ​​​​യം, ഏ​​​​തൊ​​​​ക്കെ കാ​​​​ർ​​​​ഷി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളെ ഏ​​​​തു ത​​​​ര​​​​ത്തി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നു മ​​​​ന്ത്രി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യെ പു​​​​ക​​​​ഴ്ത്താ​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​നും ഗോ​​​​യ​​​​ൽ ശ്ര​​​​ദ്ധി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ളം മൂ​​​​ല​​​​മാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ട്ടൊ​​​​ല്ലൊ​​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​ണു ക​​​​രാ​​​​റെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന വാ​​​​യി​​​​ച്ച​​​​ത്. ക​​​​ട​​​​ലാ​​​​സ് കീ​​​​റി​​​​യെ​​​​റി​​​​യു​​​​ക​​​​യും സ്പീ​​​​ക്ക​​​​റു​​​​ടെ മൈ​​​​ക്കി​​​​ൽ ത​​​​ട്ടു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന് ഹൈ​​​​ബി ഈ​​​​ഡ​​​​ൻ, ഡീ​​​​ൻ കു​​​​ര്യ​​​​ക്കോ​​​​സ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ക്കം ചൊ​​​​വ്വാ​​​​ഴ്ച സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത എ​​​​ട്ട് എം​​​​പി​​​​മാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു പു​​​​റ​​​​ത്തു ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി. രാ​​​​ഹു​​​​ലും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്തെ​​​​ത്തി പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണു സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

►► അമേരിക്ക പ്രഖ്യാപിച്ചു

രാ​​​​ജ്യ​​​​ത്തെ 140 കോ​​​​ടി ആ​​​​ളു​​​​ക​​​​ളു​​​​ടെ ഊ​​​​ർ​​​​ജ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യെ​​​​ന്ന് വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ തീ​​​​രു​​​​വ 18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തീ​​​​രു​​​​വ​​​​ക​​​​ളേ​​​​ക്കാ​​​​ൾ കു​​​​റ​​​​വാ​​​​ണി​​​​ത്. ക​​​​രാ​​​​ർ​​​​പ്ര​​​​കാ​​​​രം, ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​മേ​​​​ലു​​​​ള്ള 25 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ 18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യ്ക്കാ​​​​നും റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ചു​​​​മ​​​​ത്തി​​​​യ 25 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക പി​​​​ഴ​​​​ത്തീ​​​​രു​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി നീ​​​​ക്കാ​​​​നും അ​​​​മേ​​​​രി​​​​ക്ക സ​​​​മ്മ​​​​തി​​​​ച്ചു.

ന​​​​മ്മു​​​​ടെ തൊ​​​​ഴി​​​​ൽ തീ​​​​വ്ര മേ​​​​ഖ​​​​ല​​​​ക​​​​ൾ, ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല​​​​ക​​​​ൾ, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ, വ​​​​സ്ത്ര​​​​ങ്ങ​​​​ൾ, വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ, ര​​​​ത്ന​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ജൈ​​​​വ രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ, റ​​​​ബ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, യ​​​​ന്ത്ര​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ, വി​​​​മാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​വ​​​​യ്ക്ക് വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു. ഓ​​​​രോ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നും അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ക​​​​രാ​​​​റാ​​​​ണി​​​​തെ​​​​ന്ന് ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു.

►► ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​ക്കും

‌ഉ​​​​ത്പാ​​​​ദ​​​​നം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നും ക​​​​രാ​​​​ർ സ​​​​ഹാ​​​​യി​​​​ക്കും. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് വ​​​​ഴി​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.

ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ തൊ​​​​ഴി​​​​ൽ, ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കും ക​​​​രാ​​​​ർ ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ന്തി​​​​മ ധാ​​​​ര​​​​ണ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ക​​​​യും സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ, പൂ​​​​ർ​​​​ണ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കി​​​​ടു​​​​മെ​​​​ന്ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​പു​​​​റ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​ക്ര​​​​മം പ​​​​ങ്കു​​​​വ​​​​ച്ചി​​​​ല്ല. ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി.

National

ട്രം​പി​നു ന​ന്ദി പറഞ്ഞു മോ​ദി; വ്യാ​പാ​ര ക​രാ​റി​നെക്കു​റി​ച്ചു പ​രാ​മ​ർ​ശ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യി​രു​ന്ന ഇ​റ​ക്കു​മ​തി തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പി​ന് ന​ന്ദി അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ട്രം​പി​ന് ന​ന്ദി അ​റി​യി​ച്ച് മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്.

പ്രി​യ സു​ഹൃ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി സം​സാ​രി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ 140 കോ​ടി ഇ​ന്ത്യ​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി. വ​ലി​യ ര​ണ്ട് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളും ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളും ഒ​രു​മിക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ട്രം​പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ന്ത്യ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച മോ​ദി ലോ​ക സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും സ​മൃ​ദ്ധി​ക്കും ട്രം​പി​ന്‍റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​തി​ൽ ന​ന്ദി അ​റി​യി​ച്ചെ​ങ്കി​ലും വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

International

ഇന്ത്യ-യുഎസ് വ്യാപാരക്കരാറായെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് ചുമത്തിയ പകരം തീരുവ കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയ്ക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ധാരണയായെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് തന്‍റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചുവെന്ന് നേരത്തെ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ പോസ്റ്റ്.

Business

ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര ക​രാ​ർ; ട്രം​പി​നു​ള്ള മ​റു​പ​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന തീ​​​​രു​​​​വ ഭീ​​​​ഷ​​​​ണി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കും സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​റു​​​​പ​​​​ടി​​​​യാ​​​​കും. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ഴി​​​​മു​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്.

ഇ​​​​ന്ത്യ​​​ക്കെ​​​​തി​​​​രാ​​​​യ തീ​​​​രു​​​​വ മു​​​​ത​​​​ൽ ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ- ഇ​​​​യു ക​​​​രാ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള എ​​​​ല്ലാ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കും 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്ക് 20 ശ​​​​ത​​​​മാ​​​​നം അ​​​​ടി​​​​സ്ഥാ​​​​ന തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ചൈ​​​​ന​​​​യു​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​യും പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്പാ​​​​ദ​​​​ന​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​യു കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ്. ചൈ​​​​നീ​​​​സ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ക ഇ​​​​ന്ത്യ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും പ്ര​​​​യാ​​​​സ​​​​മാ​​​​ണ്.

 കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ശ​​​​ങ്ക

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും ത​​​​മ്മി​​​​ൽ വ​​​​രു​​​​ന്ന സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ൻ​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്തേ​​​​കും. എ​​​​ന്നാ​​​​ൽ കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചു ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ക​​​​രാ​​​​ർ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്.

യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ കൊ​​​​ക്കോ, ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​രു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ലോ​​​​ക​​​​ത്തി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ്, ബി​​​​സ്ക​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്.

എ​​​​ന്നാ​​​​ൽ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്കു നേ​​​​ട്ട​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ തീ​​​​രു​​​​വ ബാ​​​​ധി​​​​ച്ച തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് 27 വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ബ​​​​ദ​​​​ൽ വി​​​​പ​​​​ണി തു​​​​റ​​​​ക്കും. നി​​​​ല​​​​വി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പൂ​​​​ജ്യം തീ​​​​രു​​​​വ​​​​യു​​​​ള്ള​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​യു​​​​വി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ​​​​യു​​​​ണ്ട്. ക​​​​രാ​​​​ർ ന​​​​ട​​​​പ്പാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കും തീ​​​​രു​​​​വ​​​​യി​​​​ല്ലാ​​​​താ​​​​കും.

ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി, സേ​​​​വ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കും വി​​​​ദ​​​​ഗ്ധ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നും ക​​​​രാ​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യും. സോ​​​​ളാ​​​​ർ അ​​​​ട​​​​ക്കം പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പോ​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​കൂ​​​​ല വി​​​​പ​​​​ണി ല​​​​ഭി​​​​ക്കും.

വി​​​​മാ​​​​നം, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ​​​​സ്, ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ മെ​​​​ഷി​​​ന​​​​റി​​​​ക​​​​ൾ, പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ, കെ​​​​മി​​​​ക്ക​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ല​​​​ക്ഷ്യം. വി​​​​മാ​​​​ന​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, വ​​​​ജ്ര​​​​ങ്ങ​​​​ൾ, ആ​​​​ഡം​​​​ബ​​​​ര​​​വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പു​​​​തി​​​​യ വി​​​​പ​​​​ണി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും.

ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ തീ​​​​രു​​​​വ ഇ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യോ തീ​​​​ർ​​​​ത്തും കു​​​​റ​​​​യു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​വും വൈ​​​​നു​​​​ക​​​​ളും മു​​​​ത​​​​ൽ ആ​​​​ഡം​​​​ബ​​​​ര കാ​​​​റു​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന് കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​കും.

National

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ; ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ അ​വ​സാ​നം ​വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും അ​മേ​രി​ക്ക​ൻ വാ​ണി​ജ്യ പ്ര​തി​നി​ധി ജാ​മി​സ​ൺ ഗ്രീ​റും ത​മ്മി​ൽ ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തിയിരുന്നു.

അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ലെ ധാ​ര​ണ​യ്ക്ക് കൃ​ത്യ​മാ​യ സ​മ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

National

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ(​​​എ​​​ഫ്‌​​​ടി​​​എ) യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലേ​​​ക്ക്.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്സ​​​ണു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ന​​​ട​​​ത്തി​​​യ ടെ​​​ലി​​​ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വ്യാ​​​പാ​​​രം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന ക​​​രാ​​​ർ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​മാ​​​ൻ, യു​​​കെ, യൂ​​​റോ​​​പ്യ​​​ൻ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​എ​​​ഫ്ടി​​​എ രാ​​​ജ്യ​​​ങ്ങ​​​ൾ), യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ, മൗ​​​റീ​​​ഷ്യ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ഒ​​​പ്പി​​​ടു​​​ന്ന ഏ​​​ഴാ​​​മ​​​ത്തെ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റാണ് ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡു​​​മാ​​​യു​​​ള്ള​​​ത്.

ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ല​​​ക്സ​​​ണ്‍ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഒ​​​ന്പ​​​ത് മാ​​​സ​​​മെ​​​ന്ന റെ​​​ക്കോ​​​ർ​​​ഡ് സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് എ​​​ഫ്ടി​​​എ അ​​​ന്തി​​​മ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രപ​​​ങ്കാ​​​ളി​​​ത്തം ആ​​​ഴ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും സം​​​രം​​​ഭ​​​ക​​​ർ, ക​​​ർ​​​ഷ​​​ക​​​ർ, ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, യു​​​വാ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ല്ലാ ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്കും തീ​​​രു​​​വ ഒ​​​ഴി​​​വാ​​​ക്കി ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം അ​​​നു​​​വ​​​ദി​​​ക്കും. പ​​​ക​​​ര​​​മാ​​​യി ഇ​​​ന്ത്യ​​​യും തീ​​​രു​​​വ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന 95 ശ​​​ത​​​മാ​​​നം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും തീ​​​രു​​​വ​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യോ കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ല​​​ക്സ​​​ണ്‍ പ​​​റ​​​ഞ്ഞു.

നൂ​​​റു ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം ന്യൂ​​​സി​​​ല​​​ൻ​​​ഡ് തു​​​റ​​​ന്നു​​​ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ തൊ​​​ഴി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യ ടെ​​​ക്സ്റ്റൈ​​​ൽ, ലെ​​​ത​​​ർ, ചെ​​​രി​​​പ്പു​​​ക​​​ൾ, സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, കൈ​​​ത്ത​​​റി-​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, വാ​​​ഹ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കും. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ചി​​​ല പ​​​ച്ച​​​ക്ക​​​റി, പ​​​ഞ്ച​​​സാ​​​ര, റ​​​ബ​​​ർ, കൃ​​​ത്രി​​​മ തേ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് താ​ത്കാ​ലി​ക വീ​സ

നൈ​​​പു​​​ണ്യ​​​ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന 5000 ഇ​​​ന്ത്യ​​​ൻ പ്രൊ​​​ഫ​​​ഷ​​​ണ​​​ലുകളെ മൂ​​​ന്നു​​​വ​​​ർ​​​ഷം വ​​​രെ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ത​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന താ​​​ത്കാ​​​ലി​​​ക തൊ​​​ഴി​​​ൽ എ​​​ൻ​​​ട്രി വീ​​​സ​​​ക​​​ളും ക​​​രാ​​​ർ പ്ര​​​ദാ​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ണ്ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ധി ക​​​രാ​​​ർ ഒ​​​ഴി​​​വാ​​​ക്കാനും പ​​​ഠ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 20 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ജോ​​​ലി ചെ​​​യ്യാ​​​നും ക​​​രാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (എ​​​സ്ടി​​​ഇ​​​എം) മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള പ​​​ഠ​​​നാ​​​ന​​​ന്ത​​​ര തൊ​​​ഴി​​​ൽ വീ​​​സ​​​ക​​​ളും ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്നു.

Business

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; പത്തു മുതൽ ചർച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഈ​​​ മാ​​​സം പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത്രി​​​ദി​​​ന ച​​​ർ​​​ച്ച 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും ഈ ​​​ച​​​ർ​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക 25 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പി​​​ഴ​​​ത്തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടാം​​​ ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​ന്പ് സെ​​​പ്റ്റം​​​ബ​​​ർ 16നാ​​​യി​​​രു​​​ന്നു യു​​​എ​​​സ് പ്ര​​​തി​​​നി​​​ധിസം​​​ഘം രാ​​​ജ്യ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 22ന് ​​​വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ ദ്വി​​​ദി​​​ന ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രക്കരാ​​​റി​​​ന്‍റെ അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​സം​​​ഘം രാ​​​ജ്യ​​​ത്ത് എ​​​ത്തു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

National

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ: നി​ല​പാ​ട് ക​ടു​പ്പി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ യു​എ​സു​മാ​യി നീ​തി​യു​ക്ത​വും തു​ല്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ വ്യാ​പാ​ര ക​രാ​റാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ളി​ൽ വീ​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു വ്യാ​പാ​ര ക​രാ​റി​നാ​യി ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ന​മ്മു​ടെ ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും 2025 ഉ​ദ്യോ​ഗ് സ​മാ​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ മ​ന്ത്രി പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് യു​എ​സി​ൽ ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തു​മൂ​ലം റ​ഷ്യ പോ​ലു​ള്ള പു​തി​യ വി​പ​ണി​ക​ൾ ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​റി​നാ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ച് റൗ​ണ്ട് ച​ർ​ച്ച​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Business

ചൈനയുമായി വ്യാപാരക്കരാറിലെത്തി, അടുത്തത് ഇന്ത്യയുമായിട്ടെന്ന് ട്രംപ്

 

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ചൈ​​​​ന​​​​യു​​​​മാ​​​​യി യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടു​​​​വെ​​​​ന്നും അ​​​​ടു​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി​​​​ട്ടു​​​​ള്ള ‘വ​​​​ള​​​​രെ വ​​​​ലി​​​​യ’ക​​​​രാ​​​​ർ ആ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ സ്വ​​​​പ്ന​​​​മാ​​​​യ ബി​​​​ഗ് ബ്യൂ​​​​ട്ടി​​​​ഫു​​​​ൾ ബി​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​ടെ​​​യാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ. ജ​​​​നീ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ. പ​​​​ര​​​​സ്പ​​​​രം ചു​​​​മ​​​​ത്തി​​​​യ താ​​​​രി​​​​ഫു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത് അ​​​​വി​​​​ടെ​​​​വെ​​​​ച്ചാ​​​​ണ്. പി​​​​ന്നീ​​​​ട് ല​​​​ണ്ട​​​​നി​​​​ലും ച​​​​ർ​​​​ച്ച​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു പോ​​​​യി​​​​രു​​​​ന്നു. “എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഒ​​​​രു ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​നും അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​നും ഇ​​​​ഷ്ട​​​​മാ​​​​ണ്. നി​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രാ​​​​റി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള ആ​​​​രെ​​​​ങ്കി​​​​ലു​​​​മു​​​​ണ്ടോ എ​​​​ന്നാ​​​​ണ് ഏ​​​​താ​​​​നും മാ​​​​സം മു​​​​ന്പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ നാം ​​​​ചൈ​​​​ന​​​​യു​​​​മാ​​​​യി ക​​​​രാ​​​​ർ ഒ​​​​പ്പു​​​വ​​​​ച്ചു. ചി​​​​ല മി​​​​ക​​​​ച്ച ഡീ​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​കാം. വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ​​​​ത്’’, അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും ക​​​​രാ​​​​റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​ല്ലെ​​​​ന്നും ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


യു​​​​എ​​​​സു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലേ​​​​ർ​​​​പ്പെ​​​​ടാ​​​​ത്ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ന​​​​ത്ത നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. “നാം ​​​​എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യും ഡീ​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​ല്ല. ചി​​​​ല​​​​ർ​​​​ക്ക് നാം ​​​​ന​​​​ന്ദി പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടൊ​​​​രു ക​​​​ത്തെ​​​​ഴു​​​​തും. 25, 35, 45 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി അ​​​​വ​​​​ർ ന​​​​ൽ​​​​ക​​​​ണം. അ​​​​താ​​​​ണ് ഏ​​​​റ്റ​​​​വും എ​​​​ളു​​​​പ്പ​​​​മു​​​​ള്ള വ​​​​ഴി. പ​​​​ക്ഷേ, എ​​​​ന്‍റെ ജ​​​​ന​​​​ത​​​​യ്ക്ക് അ​​​​ങ്ങ​​​​നെ ചെ​​​​യ്യാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല. അ​​​​തി​​​​ൽ അ​​​​ല്പ​​​​മൊ​​​​ക്കെ ചെ​​​​യ്യാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്. പ​​​​ക്ഷേ ഞാ​​​​ൻ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ളും കൂ​​​​ടു​​​​ത​​​​ൽ ഡീ​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ അ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു’’ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​ചൈ​​​​ന ക​​​​രാ​​​​റി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ക​​​​ട​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും, റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് മൂ​​​​ല​​​​ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണി​​​​തെ​​​​ന്നു വൈ​​​​റ്റ് ഹൗ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.


നി​​​​ർ​​​​ണാ​​​​യ​​​​ക ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ​​​​യും കാ​​​​ന്ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും മേ​​​​ൽ ചൈ​​​​ന ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ഉ​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം യു​​​​എ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളെ (വാ​​​​ഹ​​​​നം, പ്ര​​​​തി​​​​രോ​​​​ധം, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ) ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​വ​​​​ർ റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് മൂ​​​​ല​​​​ക​​​​ങ്ങ​​​​ൾ ന​​​​മു​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്പോ​​​​ൾ അ​​​​വ​​​​ർ​​​​ക്കു​​​​മേ​​​​ൽ ന​​​​മ്മ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും നീ​​​​ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് കൊ​​​​മേ​​​​ഴ്സ് സെ​​​​ക്ര​​​​ട്ട​​​​റി ഹോ​​​​വാ​​​​ർ​​​​ഡ് ലു​​​​ത്നി​​​​ക് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ഈ ​​​​മാ​​​​സ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ലു​​​​ത്നി​​​​ക് സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ശു​​​​ഭാ​​​​പ്തി വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന പ​​​​റ​​​​ഞ്ഞ അ​​​​ദ്ദേ​​​​ഹം, ക​​​​രാ​​​​ർ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

 

 

ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: കൊ​​​മേ​​​ഴ്സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ പ്ര​​​ത്യേ​​​ക സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സം​​​ഘം വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​നാ​​​യി യു​​​എ​​​സി​​​ലെ​​​ത്തി​​​യ ദി​​​വ​​​സം​​ത​​​ന്നെ​​​യാ​​​ണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​വും. ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യും യു​​​എ​​​സും. ജൂ​​​ലൈ ഒ​​​ൻ​​​പ​​​തി​​​ന് മു​​​ൻ​​​പ് അ​​​ന്തി​​​മ ഉ​​​ട​​​ന്പ​​​ടി​​​യു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് നീ​​​ക്കം. യു​​​എ​​​സി​​​ന് ഡ്യൂ​​​ട്ടി ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഇ​​​ന്ത്യ മ​​​ടി​​​ക്കു​​​ന്ന​​​ത് കാ​​​ർ​​​ഷി​​​ക, ഡെ​​​യ​​​റി മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വൈ​​​നു​​​ക​​​ൾ, ആ​​​പ്പി​​​ളു​​​ക​​​ൾ, ജ​​​നി​​​ത​​​ക മാ​​​റ്റം വ​​​രു​​​ത്തി​​​യ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് യു​​​എ​​​സ് ഡ്യൂ​​​ട്ടി ഇ​​​ള​​​വു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. കാ​​​യി​​​കാ​​​ധ്വാ​​​നം വ​​​ള​​​രെ​​​യേ​​​റെ ആ​​​വ​​​ശ്യ​​​മു​​​ള്ള ടെ​​​ക്സ്റ്റൈ​​​ൽ, ര​​​ത്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, തു​​​ക​​​ൽ ഉത്പന്ന​​​ങ്ങ​​​ൾ, വ​​​സ്ത്ര​​​ങ്ങ​​​ൾ, പ്ലാ​​​സ്റ്റി​​​ക്ക്, രാ​​​സവ​​​സ്തു​​​ക്ക​​​ൾ, മു​​​ന്തി​​​രി, വാ​​​ഴ​​​പ്പ​​​ഴം, ചെ​​​മ്മീ​​​ൻ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​ള​​​വ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യം. ഒ​​​ക്ടോ​​​ബ​​​റോ​​​ടു​​​കൂ​​​ടി ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ്ര​​​മം. 2030 ആ​​​കു​​​ന്ന​​​തോ​​ടെ ഉ​​ഭ​​യ​​ക​​ക്ഷി​​വ്യാ​​​പാ​​​രം നി​​​ല​​​വി​​​ലെ 191 ബി​​​ല്യ​​​ണി​​​ൽ​​നി​​​ന്ന് 500 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

Latest News

Corehub Up